Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKerala'വിഷയത്തിൽ ഇടപെടാനില്ല, സ്വർണ്ണം എവിടെ പോയി എന്നതാണ് കണ്ടുപിടിക്കേണ്ടത്': തന്ത്രിയുടെ അറസ്റ്റിൽ...

‘വിഷയത്തിൽ ഇടപെടാനില്ല, സ്വർണ്ണം എവിടെ പോയി എന്നതാണ് കണ്ടുപിടിക്കേണ്ടത്’: തന്ത്രിയുടെ അറസ്റ്റിൽ നിലപാട് വ്യക്തമാക്കി G സുകുമാരൻ നായർ | Sabarimala

🎙️ Latest Podcast

കോട്ടയം: തന്ത്രിയുടെ അറസ്റ്റ് സർക്കാർ പ്രതികാരമാണെന്ന ആരോപണങ്ങളിൽ ഇടപെടാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.(G Sukumaran Nair clarifies stance on Thantri’s arrest in Sabarimala gold theft case)

സ്വർണ്ണം എവിടെ പോയി എന്നതാണ് കണ്ടുപിടിക്കേണ്ടത്. എല്ലാവരും പറയുന്ന കാര്യങ്ങളിൽ വ്യക്തത വരാൻ ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്, അത് അതിന്റെ വഴിക്ക് നടക്കട്ടെ എന്നും സുകുമാരൻ നായർ പറഞ്ഞു.

ബിജെപിയും കോൺഗ്രസും ഈ വിഷയത്തിൽ ഉയർത്തുന്ന ആരോപണങ്ങൾ വെറും രാഷ്ട്രീയം മാത്രമാണ്. എൻഎസ്എസോ താനോ അത്തരം രാഷ്ട്രീയ പോരുകളിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല.  അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന വാദങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.