
ആലപ്പുഴ : പോസ്റ്റൽ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ്റെ പരാമർശം സംബന്ധിച്ച കേസ് അന്വേഷണം നിലച്ചു. 36 വർഷങ്ങൾക്ക് മുൻപുള്ള രേഖകൾ കണ്ടെത്താനാകാത്തതാണ് കാരണം. (G Sudhakran's Postal Vote remark)
തെളിവുകളുടെ അഭാവത്തിൽ കേസ് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. എൻ ജി ഒ സമ്മേളന വേദിയിൽ വച്ച് സുധാകരൻ പറഞ്ഞത് 1989ൽ അന്നത്തെ പോസ്റ്റൽ വോട്ടുകൾ സിപിഎം ഓഫീസിലെത്തി തിരുത്തിയെന്നായിരുന്നു.
ഇത് വിവാദമായതോടെ അദ്ദേഹം പരാമർശം തിരുത്തി. കേസന്വേഷണം പ്രാഥമിക രേഖകൾ ഇല്ലാതെ നടത്താനാവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് കോടതി കൂടി അംഗീകരിക്കേണ്ടതായുണ്ട്.