ആലപ്പുഴ : തന്നെ പി കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിച്ചില്ല എന്ന് മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ. അദ്ദേഹം സംഭവത്തിൽ അതൃപ്തി പരസ്യമാക്കി. വി എസ് അച്യുതാനന്ദന് വയ്യാതായതിന് ശേഷം താനായിരുന്നു ഉദ്‌ഘാടകനെന്നും ഇത്തവണ മാറ്റം ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (G Sudhakaran's response)
ഔദ്യോഗിക പരിപാടി കഴിഞ്ഞതിന് ശേഷം ജി സുധാകരൻ ഒറ്റയ്ക്ക് ഓട്ടോറിക്ഷയിൽ വലിയ ചുടുകാട്ടിൽ എത്തി. അദ്ദേഹം ഏറെ നാളായി ജില്ലാ നേതൃത്വത്തിൽ നിന്നും അവഗണന ഏറ്റുവാങ്ങുകയാണ്.
ഇന്ന് നടന്ന പരിപാടിയിൽ ഉദ്‌ഘാടകനായി എത്തിയത് എളമരം കരീം ആയിരുന്നു. സജി ചെറിയാൻ ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.