Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeKerala'ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം; മുഖ്യമന്ത്രിക്ക് നിഘണ്ടു അറിയില്ല'; പിണറായിക്കെതിരെ ജി....

‘ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം; മുഖ്യമന്ത്രിക്ക് നിഘണ്ടു അറിയില്ല’; പിണറായിക്കെതിരെ ജി. സുധാകരൻ | G Sudhakaran vs Pinarayi Vijayan

🎙️ Latest Podcast

ആലപ്പുഴ: തന്നെ ‘ചെറ്റത്തരം’ കാണിച്ചവൻ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത ഭാഷയിൽ മറുപടി നൽകി ജി. സുധാകരൻ (G Sudhakaran vs Pinarayi Vijayan). താൻ 18 വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് താമസിച്ചതെന്നും പാവപ്പെട്ടവന്റെ പുരയെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പേരെടുത്തു പറഞ്ഞുള്ള സുധാകരന്റെ ഈ ആദ്യത്തെ രൂക്ഷ പ്രതികരണം.

“എന്റെ നാടായ ഓണാട്ടുകരയിൽ ‘ചെറ്റക്കുടിൽ’ എന്നത് പാവപ്പെട്ടവന്റെ പുരയാണ്. എന്നെ ചെറ്റ എന്ന് വിളിച്ചതിലൂടെ ആ പാവപ്പെട്ടവരെയാണ് മുഖ്യമന്ത്രി ആക്ഷേപിച്ചത്. ചെറ്റ എന്ന് വിളിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു; കാരണം ഞാൻ ചാണകത്തിണ്ണയിൽ വളർന്നവനാണ്. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ല, അദ്ദേഹം നിഘണ്ടു വായിച്ചിട്ടില്ല,” സുധാകരൻ പരിഹസിച്ചു.

മുഖ്യമന്ത്രിയെ താൻ വിമർശിക്കുമെങ്കിലും തിരിച്ച് ചീത്ത പറയില്ലെന്നും അത് തന്റെ ഗുരുത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. “എന്നെ ഇനി വറ്റൽ മത്സ്യം എന്ന് വിളിച്ചാലും ഞാൻ തിരിച്ചു ചീത്ത പറയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും സുധാകരൻ മറുപടി നൽകി. “ഒമ്പതു തവണയാണ് പിണറായി വിജയൻ മത്സരിച്ചത്. ആർക്കും ജയിക്കാൻ കഴിയുന്ന സുരക്ഷിതമായ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. ഇത് കണ്ണൂരല്ല, ആലപ്പുഴയാണ്,” അദ്ദേഹം ഓർമ്മിപ്പിച്ചു.

സി.പി.എം സംസ്ഥാന-ജില്ലാ സെക്രട്ടറിമാർക്കെതിരെ മുൻപ് സുധാകരൻ രംഗത്തെത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇത്രയും രൂക്ഷമായ ഭാഷയിൽ അദ്ദേഹം സംസാരിക്കുന്നത് ഇതാദ്യമാണ്. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രിയും സുധാകരനും നേരിട്ടുള്ള പോരിലേക്ക് കടക്കുന്നത് സി.പി.എമ്മിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Story Summary:
G. Sudhakaran delivered a sharp rebuttal to CM Pinarayi Vijayan’s “Chettatharam” remark, stating that he takes pride in being called a “Chetta” as he grew up in a thatched hut (Chettapura) until the age of 18. Speaking at a UDF meeting in Ambalappuzha, Sudhakaran alleged that the CM insulted the working class and lacked an understanding of the Malayalam language’s nuances. He also countered the “parliamentary ambition” charge by pointing out that Pinarayi himself has contested elections nine times from safe seats.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.