ആലപ്പുഴ : താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. അയ്യപ്പനെപ്പോലും സുരക്ഷിതമായി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരി മണ്ഡലമാണ്.എല്ലാത്തിനും മീതെയാണ് രാഷ്ട്രീയം. ആ മണ്ഡലത്തിൽ അയ്യപ്പനെ പൊന്നിൽ പൊതിഞ്ഞു വച്ചിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയില്‍ ദേവദത്ത് ജി പുറക്കാട് സ്മരണാഞ്ജലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയില്ല. അന്ന് ഒരു അഴിമതിയും നടന്നിട്ടില്ല. പിന്നീട് ആ വകുപ്പ് കടന്നപ്പളളിക്ക് കൊടുത്തു. ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് എന്‍എസ്എസ് പോലും പിന്തുണച്ചു. ഒരു സമുദായ നേതാവിനെയും പോയി കാണേണ്ടിവന്നിട്ടില്ല. അയ്യപ്പനെപ്പോലും സുരക്ഷിതമായി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമാണ്.
രാഷ്ട്രീയ സംരക്ഷണമില്ലായിരുന്നുവെങ്കില്‍ എന്നേ പൊക്കിക്കൊണ്ട് പോയേനെ. അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടുപോയേനെ. ഞാന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഇതെല്ലാം അവസാനിപ്പിച്ചതാണ്. അന്ന് ഒരു ഏടാകൂടവും ഉണ്ടായിട്ടില്ല.അന്ന് മൂന്നര വർഷം കഴിഞ്ഞപ്പോൾ തന്റെ ദേവസ്വം മന്ത്രി സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു. താനുണ്ടായിരുന്ന മൂന്നര വർഷം ഒരു അഴിമതിയും നടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.