ആലപ്പുഴ : മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ കുളിമുറിയിൽ വഴുതി വീണു.വീഴ്ചയെ തുടർന്ന് കാലിന്‍റെ അസ്ഥിക്ക് ഒടിവുണ്ട്. ജി സുധാകരൻ തന്നെയാണ് അപകട വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആദ്യം ആലപ്പുഴയിലെ തന്നെ സാഗര ആശുപത്രിയിലാണ് സുധാകരനെ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തി.
തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സുധാകരന് രണ്ട് മാസത്തെ പൂർണവിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.