ആലപ്പുഴ : വിവാദങ്ങൾ കത്തിപ്പുകയുന്നതിനിടയിലും ഇന്ന് ജി സുധാകരൻ സി പി എം വേദിയിലേക്ക്. കുട്ടനാട്ടിലാണ് പരിപാടി നടക്കുന്നത്. ആലപ്പുഴയിലെ നേതൃത്വം ആണ് അദ്ദേഹത്തെ ക്ഷണിക്കുന്നത്. (G Sudhakaran in CPM programme)
ഇത് പാർട്ടിയുടെ പോഷക സംഘടനാ ആയ കെ എസ് കെ ടി യു വിൻ്റെ മുഖമാസിക ‘കർഷക തൊഴിലാളി’യുടെ വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമാണ്.
ചടങ്ങിൽ എം എ ബേബി, എം വി ഗോവിന്ദൻ എന്നിവരടക്കമുള്ളവർ പങ്കെടുക്കും. നേതാക്കൾ വീട്ടിലെത്തിയാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്.