Saji Cherian : 'എന്നെ ഉപദേശിക്കാനുള്ള എന്ത് അർഹതയാണ് സജിക്കുള്ളത് ? പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു, സജി ചെറിയാനെതിരെ നടപടി എടുക്കണം': ജി സുധാകരൻ

താൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും, പാർട്ടിക്ക് യോജിക്കാത്ത 14 പ്രസ്താവനകൾ ഈയിടെ നടത്തിയ സജി ചെറിയാനെ ഇതുവരെ വിലക്കിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
G Sudhakaran against Saji Cherian
Published on

ആലപ്പുഴ : മന്ത്രി സജി ചെറിയാനെ കടന്നാക്രമിച്ച് ജി സുധാകരൻ രംഗത്തെത്തി. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നും, ടീ പാർട്ടി നടത്തിയെന്നും പറഞ്ഞ അദ്ദേഹം, സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. (G Sudhakaran against Saji Cherian)

സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചുവെന്നും, തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം, പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

താൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും, പാർട്ടിക്ക് യോജിക്കാത്ത 14 പ്രസ്താവനകൾ ഈയിടെ നടത്തിയ സജി ചെറിയാനെ ഇതുവരെ വിലക്കിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ അദ്ദേഹത്തിനില്ല എന്നും ജി സുധാകരൻ തുറന്നടിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com