
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്ഗ്രസ്-കെഎസ്യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ, മുഖ്യമന്ത്രിയുടെ ഗണ്മാൻമാർക്കെതിരേ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതിവിധി പോലീസിനും സർക്കാരിനും മുഖമടച്ച് കിട്ടിയ പ്രഹരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. (K. C. Venugopal)
ഗണ്മാൻമാർ കോണ്ഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ലഭ്യമായിരുന്നിട്ടും അവർക്ക് ക്ലീൻ ചീറ്റ് നൽകാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചതെന്നും എൽഡിഎഫ് സർക്കാർ പോലീസിനെ രാഷ് ട്രീ യവത്കരിച്ചതിന്റെ തെളിവാണ് ഈ കേസെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.