
തിരുവനന്തപുരം: പുതിയ അദ്ധ്യായന വർഷത്തിലെ പരിഷ്‌കരിച്ച ടൈംടേബിൾ പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചു(timetable. ഹൈസ്കൂൾ ക്ലാസ്സിൽ അരമണിക്കൂർ അധികപഠനം ഉറപ്പാക്കിയാണ് ടൈംടേബിൾ പരിഷ്കരണം നടപ്പാക്കിയിരിക്കുന്നത്.
ഹൈസ്കൂൾ വിഭാഗത്തിൽ ക്ലാസുകൾ ആരംഭിക്കുന്നത് 15 മിനിറ്റ് നേരത്തെയും ക്ലാസുകൾ അവസാനിപ്പിക്കുന്നത് 15 മിനിറ്റ് വൈകിയും ആയിരിക്കും. ഇത്തരത്തിലാണ് ഒരു ദിവസം 30 മിനിറ്റ് സമയം അധികം കണ്ടെത്തുന്നത്. ടൈം ടേബിൾ പരാക്രമം ഒരു ദിവസം 8 പിരിയഡുണ്ടാവും.
ഇനി മുതൽ സ്കൂൾ പ്രവർത്തി സമയം 9.45 മുതൽ 4.15 വരെയായിരിക്കും. എന്നാൽ വെള്ളിയാഴ്ചകളിൽ ഇത് ബാധകമല്ല. മാസത്തിൽ രണ്ടുശനിയാഴ്ച സ്കൂളുകൾക്ക് പ്രവർത്തി ദിനം ആയിരിക്കും. 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാനാണ് ഇത്തരത്തിൽ ടൈംടേബിൾ പരിഷ്കരിച്ചത്.