
റിപ്പോർട്ട് : അൻവർ ഷരീഫ്
എടവണ്ണപ്പാറ : കേരളത്തിലെ ഗവൺമെൻറ് ആശുപത്രികൾക്കായുള്ള ഗുണമേന്മ പരിശോധന സംവിധാനമായ കായ കൽപ്പ് അസ്സസ് മെൻറ് പരിശോധനയിൽ കേരളത്തിലെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒമാനൂർ ഗവർമെന്റ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കമന്റേഷൻ അവാർഡ് ലഭിച്ചു. ഒരു ലക്ഷം രൂപ പാരിതോഷികം അടങ്ങുന്നതാണ് അവാർഡ് .മെച്ചപ്പെട്ട രീതിയിൽ ആശുപത്രി ഗുണമേന്മ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരിപാലിക്കുന്നതിന് ലഭിക്കുന്നതാണ് കായകല്പം അവാർഡ്. ആശുപത്രിയിലെ ശുചിത്വ പരിപാലനം അണുബാധ നിയന്ത്രണം എന്നിവയാണ് പ്രധാനമായ ഇനങ്ങൾ. ഇത് കൂടാതെ ഒമാനൂർ ആശുപത്രിയിൽ ഏർപ്പെടുത്തിയ അനുബന്ധ സൗകര്യങ്ങളായ തെറാപ്പി ക്ലിനിക്, ഫിറ്റ്നസ് സെൻറർ, സ്റ്റെബിലൈസേഷൻ ഏരിയ കൂടാതെ ജനങ്ങൾക്കായി നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ, ആശുപത്രിയിലെ മറ്റ് രോഗി സൗഹൃദ അന്തരീക്ഷം എന്നിവ ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് നേട്ടങ്ങൾ കൈവരിക്കാൻ കാരണമായി. കൂടാതെ ജീവനക്കാരുടെ ആത്മാർത്ഥമായ കൂട്ടായ്മയും പ്രവർത്തനവും പൊതുജനങ്ങളുടെയും ക്ലബ്ബുകളുടെയും സഹകരണവും പ്രവർത്തനവും ആണ് ഈ നേട്ടത്തിന് കാരണമായി തീർന്നത്. ഓഫീസർ ഡോക്ടർ മനുലാൽ പറഞ്ഞു