
കഴക്കൂട്ടം: ടെക്‌നോപാർക്കിൽ സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ടെക്കികളും എം.എൽ.എമാരും തമ്മിൽ ഏറ്റുമുട്ടി(MLA). മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അവബോധമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ടെക്‌നോപാർക്കിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് മത്സരം സംഘടിപ്പിച്ചത്. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീരാണ് ചടങ്ങ് ഉദ്‌ഘാടനം നിർവ്വഹിച്ചത്.
എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, ടി.സിദ്ദിഖ്, രാഹുൽ മാങ്കൂട്ടത്തിൽ, എ.രാജ, ലിന്റോ ജോസഫ്, എം. വിജിൻ, പി.പി.സുമോദ്, കെ.വി.സുമേഷ്, അരുൺ കുമാർ, കെ.പ്രേംകുമാർ, എച്ച്.സലാം എന്നിവർ മത്സരത്തിൽ പങ്കെടുത്തു.