
തിരുവനന്തപുരം: കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടമുണ്ടായി(Fridge explodes). കാര്യവട്ടം കാമ്പസിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടിൽ ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പാചകം ചെയ്യുന്നതിനിടയിൽ ഫ്രിഡ്ജിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാർത്ഥികൾ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ഇത് വലിയ അപകടം ഒഴിവാക്കി. അപകടത്തിൽ ആളപായമില്ലെങ്കിലും അടുക്കളയിൽ വലിയതോതിൽ നാശനഷ്ടമുണ്ടായതായാണ് വിവരം. അപകടത്തെ തുടർന്ന് അടുക്കളയ്ക്ക് തീ പിടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.