വാറന്റി കാലയളവിൽ തകരാറിലായ ഫ്രിഡ്ജ് റിപ്പയർ ചെയ്ത് നൽകിയില്ല, ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവും നൽകണം | Fridge

വാറൻ്റി കാലയളവിൽ ഉൽപ്പന്നത്തിലെ തകരാർ പരിഹരിക്കാതെ, 15,000/- രൂപ അധികമായി നൽകിയാൽ മാത്രമേ പുതിയ എ.സി. നൽകാൻ സാധിക്കൂ എന്ന് കമ്പനി ഉപഭോക്താവിനെ അറിയിച്ചു
Fridge

കൊച്ചി: വാറന്റി കാലാവധി നിലനിൽക്കെ, തകരാറിലായ എ.സി. കംപ്രസ്സർ സൗജന്യമായി മാറ്റിസ്ഥാപിച്ചു നൽകുന്നതിനു പകരം, ₹15,000 അധികമായി നൽകി പുതിയ എയർ കണ്ടീഷണർ വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിച്ച നിർമ്മാതാവിൻ്റെ നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. (Fridge)

വല്ലാർപ്പാടം സ്വദേശിയായ സുദർശനൻ സി.ആർ. 2018-ൽ വാങ്ങിയ ഗോദ്റേജ് കമ്പനിയുടെ സ്പ്ലിറ്റ് എയർ കണ്ടീഷണറിൻ്റെ ഏഴ് വർഷത്തെ കംപ്രസ്സർ വാറൻ്റി നിലനിൽക്കെ, 2024 മാർച്ചിലാണ് കൂളിംഗ് കുറഞ്ഞതിനെ തുടർന്ന് പരാതിയുമായി കമ്പനിയെ സമീപിച്ചത്. പരിശോധനയ്ക്ക് ശേഷം കംപ്രസ്സറിന് പൂർണ്ണമായും തകരാറുണ്ടെന്ന് ടെക്നീഷ്യൻ സ്ഥിരീകരിച്ചെങ്കിലും, ഈ മോഡലിനായുള്ള കംപ്രസ്സർ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാവ് വാറൻ്റി സേവനം നിഷേധിക്കുകയായിരുന്നു.

വാറൻ്റി കാലയളവിൽ ഉൽപ്പന്നത്തിലെ തകരാർ പരിഹരിക്കാതെ, 15,000/- രൂപ അധികമായി നൽകിയാൽ മാത്രമേ പുതിയ എ.സി. നൽകാൻ സാധിക്കൂ എന്ന് കമ്പനി ഉപഭോക്താവിനെ അറിയിച്ചു. വാറൻ്റി പാലിക്കുന്നത് പുതിയ ഒരു ഉൽപ്പന്നം വാങ്ങുന്നതുമായി ബന്ധിപ്പിച്ച നിർമ്മാതാവിൻ്റെ ഈ നടപടി നിയമപരമായി ന്യായീകരിക്കാൻ കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

നിർമ്മാതാവിൻ്റെ ഇത്തരം നടപടികൾ ഉപഭോക്തൃ സംരക്ഷണ നിയമം 2019, സെക്ഷൻ 2(47) പ്രകാരമുള്ള 'അന്യായ വ്യാപാര രീതി'യാണ്. മാത്രമല്ല, വറന്റി കാലയളവിൽ സേവനം നൽകുന്നതിന് പകരം, മറ്റൊരു ഉൽപ്പന്നം വാങ്ങാൻ നിർബന്ധിച്ചത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിരോധിച്ച 'നിയന്ത്രിത വ്യാപാര രീതിയാണ്( Restrictive Trade Practice ).

വാറൻ്റി നിലനിൽക്കുമ്പോൾ സ്പെയർ പാർട്‌സുകളുടെ ലഭ്യതയില്ലായ്മ ചൂണ്ടിക്കാട്ടി സേവനം നിഷേധിക്കുന്നത് ഉപഭോക്ത സംരക്ഷണ നിയമം പ്രകാരം 'സേവനത്തിലെ ന്യൂനത'യാണ്. വേനൽക്കാലത്ത് എ.സി. പ്രവർത്തിക്കാതിരുന്നത് ഉപഭോക്താവിന് കനത്ത ബുദ്ധിമുട്ടുണ്ടാക്കിയതായും വിധിയിൽ വിലയിരുത്തി.

ഒന്നാം എതിർകക്ഷിയായ ഫ്രിഡ്ജ് നിർമാണ കമ്പനി, ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തകരാറിലായ കംപ്രസ്സർ സൗജന്യമായി മാറ്റി സ്ഥാപിക്കുകയും മാറ്റി സ്ഥാപിച്ച കംപ്രസ്സറിന് 12 മാസത്തെ പുതിയ വാറൻ്റി നൽകുകയും വേണം. സമയപരിധിക്കുള്ളിൽ റിപ്പയർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, അടുത്ത 15 ദിവസത്തിനകം ഉപഭോക്താവിൻ്റെ ഇഷ്ടപ്രകാരം തുല്യമോ മികച്ചതോ ആയ പുതിയ എ.സി. നൽകുകയോ, അല്ലെങ്കിൽ ഇൻവോയ്സ് പ്രകാരമുള്ള മുഴുവൻ വിലയും (പരാതി ഫയൽ ചെയ്ത തീയതിയായ 28.06.2024 മുതൽ 9% വാർഷിക പലിശ സഹിതം) തിരികെ നൽകുകയോ ചെയ്യണം.

കൂടാതെ, സേവനത്തിലെ ന്യൂനതയും അന്യായ വ്യാപാര രീതികളും കാരണം ഉപഭോക്താവിന് നേരിട്ട മാനസിക ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും നഷ്ടപരിഹാരമായി 20,000/- രൂപയും കോടതി ചെലവായി 5,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരൻ നൽകണമെന്ന് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com