
മലപ്പുറം: സംസ്ഥാനത്ത് ബലിപെരുന്നാൾ പ്രമാണിച്ച് വെള്ളിയാഴ്ചയും അവധി നൽകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടു(holiday). ജൂണ്‍ ആറിന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകള്‍ക്കും ബലിപെരുന്നാൾ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഇത് പിൻവലിച്ചത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ പെരുന്നാളിനോടനുബന്ധിച്ച് വിശേഷപ്പെട്ട വെള്ളിയാഴ്ചയും നോമ്പ് ദിവസവുമാണ്. അതിനാൽ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം.