താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന് തീയിട്ട സംഭവം : കേസിൽ പ്രതി ചേർക്കപ്പെട്ടയാൾക്ക് മുൻകൂർ ജാമ്യം | Fire

സാജിറിനാണ് കോടതി ജാമ്യം നൽകിയത്
താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന് തീയിട്ട സംഭവം : കേസിൽ പ്രതി ചേർക്കപ്പെട്ടയാൾക്ക് മുൻകൂർ ജാമ്യം | Fire
Updated on

കോഴിക്കോട്: താമരശ്ശേരിയിൽ വലിയ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ 'ഫ്രഷ് കട്ട്' സമരവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായകമായ കോടതി വിധി. പ്ലാന്റിന് തീയിട്ട സംഭവത്തിൽ പ്രതിചേർത്ത സാജിറിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. (Fresh Cut Waste Treatment Center Fire Incident, Anticipatory bail granted to the accused)

കഴിഞ്ഞ ഒക്ടോബർ 21-നാണ് മാലിന്യ പ്ലാന്റിനെതിരെയുള്ള നാട്ടുകാരുടെ സമരം അക്രമാസക്തമായത്. പ്ലാന്റിന് മുന്നിൽ നടന്ന സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്.പി ഉൾപ്പെടെ 16 പോലീസുകാർക്ക് പരിക്കേറ്റിരുന്നു. ഇതിനെത്തുടർന്ന് കണ്ടാലറിയാവുന്ന 321 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

സമരത്തിനിടെ പ്ലാന്റിന് തീയിട്ടതായും വൻ നാശനഷ്ടങ്ങൾ വരുത്തിയതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു. സംഘർഷത്തിൽ 25-ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com