തിരുവനന്തപുരം : കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ എല്ലാ കുട്ടികൾക്കും സൗജന്യ യൂണിഫോം ഉറപ്പാക്കുമെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. (Free uniforms for all students in govt. schools)
ഒരു അധ്യാപകർക്കും ജോലി നഷ്ടപ്പെടാൻ പാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 57130 വിദ്യാർത്ഥികൾക്ക് ആധാർ ഇല്ലെന്നാണ് കണക്ക്.
ഇവർക്ക് സൗജന്യ യൂണിഫോം ലഭിക്കില്ലെന്നും, 4090 അധ്യാപക സൃഷ്ടികൾ ഇല്ലാതാകുമെന്നും ആയിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.