
പട്ടികജാതി വികസന വകുപ്പിന്റെ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ ഡാറ്റ എന്‍ട്രി, ഡി.റ്റി.പി കോഴ്‌സുകളുടെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. ഈ പരിശീലനത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. നവംബര്‍ 18 രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കോഴ്സിന്റെ കാലാവധി മൂന്ന് മാസമാണ്. പത്താം ക്ലാസ് യോഗ്യത ഉള്ളവരും 18 നും 25 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം അപേക്ഷകർ. ഫോട്ടോ, ജാതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 17 വൈകിട്ട് 4.30 ന് മുമ്പായി അപേക്ഷിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ല പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററിലും ലഭ്യമാണ്. ഫോൺ: 0484-2623304.