സൗജനൃ നട്ടെല്ല് പരിശോധനാ ക്യാംപ് നവംബർ 11 മുതൽ ലേക്‌ഷോറിൽ | Free Spine Checkup Camp

സൗജനൃ നട്ടെല്ല് പരിശോധനാ ക്യാംപ് നവംബർ 11 മുതൽ ലേക്‌ഷോറിൽ | Free Spine Checkup Camp
Published on

കൊച്ചി: നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്കുള്ള സൗജന്യ പരിശോധന ക്യാംപ് നവംബർ 11 മുതൽ കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ നടക്കും. സ്പൈൻ സർജറി വിഭാഗത്തിലെ വിദഗ്ധർ നയിക്കുന്ന ക്യാംപിന് വകുപ്പ് മേധാവി ഡോ. കൃഷ്ണകുമാർ നേതൃത്വം നൽകും.

കുട്ടികളിലേയും മുതിർന്നവരിലേയും നട്ടെല്ലിലെ വളവ്, കൂന്, കഴുത്ത് വേദന, നടുവേദന, ഡിസ്ക് തേയ്മാനം, ഡിസ്ക് പ്രൊലാപ്സ്, നട്ടെല്ലിന്റെ കണ്ണി അകൽച്ച തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധന ക്യാംപിൽ നടക്കും. ലാബ് പരിശോധനകൾക്ക് 10% ഇളവും റേഡിയോളജി സേവനങ്ങൾക്ക് 20% ഇളവും ലഭിക്കും.

ക്യാംപിലെ പരിശോധനയിൽ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമുള്ളതായി കണ്ടെത്തുന്നവർക്ക് സർജറിക്ക് 10% ഇളവും ലഭിക്കും. നവംബർ 25ന് സമാപിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 7594001279.

Related Stories

No stories found.
Times Kerala
timeskerala.com