

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജനുവരി 6ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ളവർക്ക് ജനുവരി 5 വൈകിട്ട് 4ന് മുമ്പായി https://forms.gle/wke6e1GB1TuMPubn8 എന്ന ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജനുവരി 6 രാവിലെ 10 മണിക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, BEHIND GOVT. MUSIC COLLEGE, THYCAUD, THIRUVANANTHAPURAM” എന്ന സ്ഥാപനത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായി വിശദ വിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum” (ഫേസ്ബുക്ക് പേജ്)/ ncsc.scsttvm എന്ന (ഇൻസ്റ്റഗ്രാം പേജ്) സന്ദർശിക്കുക. ഫോൺ: 0471 2332113. (Placement drive)