കോട്ടയം: ഷെയർ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ചെറിയപറമ്പിൽ സുബൈർ (48) ആണ് പോലീസിന്റെ പിടിയിലായത്.കോട്ടയം രാമപുരം സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്ത്.
ഈ വർഷം മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം നേടാമെന്ന് പ്രതി രാമപുരം ഏഴാച്ചേരി സ്വദേശിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇരയുടെ വിശ്വാസം നേടിയെടുത്തു.തുടർന്ന് പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഈ രീതിയിൽ 55,39,222 രൂപയാണ് സുബൈർ തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഏഴാച്ചേരി സ്വദേശി രാമപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കോഴിക്കോട് നിന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.