പാലക്കാട് : ഓൺലൈനായി ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്.ഷൊർണൂർ സ്വദേശിനിയായ വീട്ടമ്മക്ക് നഷ്ടമായത് 10,01,000 രൂപ. കേസിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുഹമ്മദ് റഷാദിനെ (23) പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തു.
2024 ജനുവരി മാസത്തിലാണ് തട്ടിപ്പുകാർ പരാതിക്കാരിയെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് ഇത്തരത്തിൽ വീട്ടിലിരുന്ന് ഓൺലൈനായി ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തത്. തുടർന്ന് തട്ടിപ്പുകാർ ടെലഗ്രാം വഴി നൽകിയ ലിങ്കിൽ കയറി പാട് ടൈം ജോലി ചെയ്യുകയും, തട്ടിപ്പുകാരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ചെറിയ തുകകൾ നിക്ഷേപിച്ച് ചെറിയ ലാഭം നൽകി വിശ്വാസം നേടിയെടുത്ത് പിന്നീട് ഭീമമായ തുക തട്ടിയെടുക്കുകയാണ് ഉണ്ടായത്.
സ്ത്രീക്ക് നഷ്ടപ്പെട്ട തുകയിൽ നിന്നും 3,89,000 രൂപ പ്രതിയുടെ കരുവാരക്കുണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി പൊലീസ് കണ്ടെത്തി. പ്രതിയുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 10 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.