കണ്ണൂർ : പി എസ് സി പരീക്ഷയ്ക്കിടെ കണ്ണൂരിൽ ഹൈ ടെക്ക് കോപ്പിയടി നടത്തിയ സംഭവത്തിൽ സഹായിയെ അറസ്റ്റ് ചെയ്തു. ഉദ്യോഗാർഥിയെ കോപ്പിയടിക്കാൻ സഹായിച്ച എ സബീലാണ് പിടിയിലായത്.(Fraud during PSC exam in Kannur)
ഇയാൾ ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്തത് മുഹമ്മദ് സഹദിനാണ്. കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയാണ് സംഭവം.
ബ്ലൂടൂത്ത് ഹെഡ് സെറ്റും ക്യാമറയും ഉപയോഗിച്ച് ആണ് ഇയാൾ പരീക്ഷയെഴുതിയത്. സഹദിനെ കണ്ണൂർ ടൗൺ പോലീസ് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.