കൊച്ചി : ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിൽ. തൊടുപുഴ വണ്ണപ്പുറം സ്വദേശി യാസിന്‍, കൂട്ടാളി ആദില്‍ എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ സ്വദേശിയെ പ്രതികൾ തട്ടിപ്പിനിരയാക്കിയത്.
തട്ടിയെടുത്ത മൂന്ന് കോടിയിലധികം രൂപ ചില ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യാസിന്‍, ആദില്‍ എന്നിവരിലേക്ക് എത്തിയത്.
ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇതില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് മാത്രം മൂന്ന് കോടി രൂപയോളം എത്തിയിട്ടുണ്ടെന്ന് വ്യക്തമായത്. തട്ടിപ്പ് സംഘങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കിയ മ്യൂള്‍ അക്കൗണ്ടുകളാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.