എറണാകുളം : സ്വർണത്തിന് പകരം മുക്കുപണ്ടം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതികൾ അറസ്റ്റിൽ.കർണാടക, ശ്രീരംഗപട്ടണം സ്വദേശികളായ നന്ദ് ലാൽ (28), ലഖാൻ എം പവർ (25) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
കളമശ്ശേരി പോലീസ് മൈസൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഈ മാസം 4-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വെച്ച് 10 ലക്ഷം രൂപക്ക് 2 കിലോ സ്വർണം തരാമെന്ന് പറഞ്ഞു ആലുവ സ്വദേശിയിൽ നിന്നും ഇവർ 10 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.
സ്വർണത്തിനു പകരം മുക്കുപണ്ടം നൽകിയായിരുന്നു പ്രതികൾ ഇയാളെ പറ്റിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.