കൊച്ചി : ഏകീകൃത കുർബ്ബാന സംബന്ധിച്ച വിവാദങ്ങൾക്കിടെ പള്ളിയിലെ ചുമതലകളിൽ നിന്ന് പിന്മാറി ഫാദർ അഗസ്റ്റിൻ വട്ടോളി. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനാണ് അദ്ദേഹം. (Fr. Augustine Vattoly resigns)
കടമക്കുടി സെന്‍റ് അഗസ്റ്റിന്‍ പള്ളിയിലെ വൈദികനായ അദ്ദേഹം രാവിലെ നടന്ന ഞായറാഴ്ച കുർബ്ബാനയ്ക്കിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ജനാഭിമുഖ കുര്‍ബാന മാത്രമെ തനിക്ക് ചൊല്ലാന്‍ സാധിക്കുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.