

കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി രൂപതയുടെ പുതിയ ബിഷപ്പായി ലിയോ പാപ്പ നിയമിച്ചു. ഇന്ന് (ശനിയാഴ്ച) വൈകീട്ട് 3.30-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
ഫാ. ആന്റണി കാട്ടിപറമ്പിലിനെക്കുറിച്ച്:
നിലവിലെ പദവി: നിലവിൽ കൊച്ചി രൂപതയുടെ ജുഡീഷ്യൽ വികാരിയായി സേവനമനുഷ്ഠിക്കുകയാണ്.
ജന്മസ്ഥലം: 1970 ഒക്ടോബർ 14-ന് മുണ്ടംവേലിയിൽ ജനിച്ചു.
കുടുംബം: മുണ്ടംവേലിയിലെ സെൻ്റ് ലൂയിസ് പള്ളിയിലെ അംഗമാണ്. പരേതരായ ജേക്കബിൻ്റെയും ട്രീസയുടെയും ഏഴ് മക്കളിൽ ഇളയ ആളാണ്.