
തിരുവനന്തപുരം: മാധ്യമ മേഖലയേയും മാധ്യമ പ്രവർത്തകരേയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. മാധ്യമപ്രവർത്തകരുടെ ആവശ്യങ്ങൾ സർക്കാർ പോസിറ്റീവായാണ് കാണുന്നത്. (K. N. Balagopal)
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ഡയറി, കലണ്ടർ എന്നിവ പുറത്തിറക്കി പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫോർത്ത് എസ്റ്റേറ്റ് നല്ല രീതിയിൽ നിലനിൽക്കണമെന്ന നിലപാടാണുള്ളതെന്നും വ്യവസായം എന്ന നിലയിലും ഈ മേഖലയിലെ സ്ഥാപനങ്ങൾ നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമസ്ഥാപനങ്ങൾക്കുള്ള പരസ്യ ഇനത്തിലെ കുടിശിക നൽകാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായാണ്. പെൻഷൻ വിഷയത്തിലടക്കം നിലനിന്ന അവ്യക്തതകൾ പരിഹരിക്കാൻ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.