വയനാട് : സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. ബൈജു (23), കെ.എം. ഹംസ ജസീല്‍ (28), കെ.ടി. നിസാര്‍(34), പി.ആര്. ബവനീഷ് (23) എന്നിവരെയാണ് പിടിയിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. നാലുപേരും ഒരുമിച്ച് ബത്തേരി മന്തട്ടിക്കുന്നിലെ ബൈജുവിന്റെ വീട്ടില്‍ ഒത്തുകൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനക്കിടെയാണ് 21.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.