കോഴിക്കോട് : കളിക്കിടെ വാഷിങ് മെഷീനിൽ കുടുങ്ങിപ്പോയ നാല് വയസുകാരനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. അതിസാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. (Four year old trapped in Washing machine)
സംഭവമുണ്ടായത് കോഴിക്കോട് ഒളവണ്ണയിലാണ്. ഹനാൻ ഇതിനുള്ളിൽ പൂർണ്ണമായും അകപ്പെട്ടിരുന്നു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഡബ്ല്യു സനലിൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.