പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഗാർഡൻ ഫെൻസിങ്ങിൻ്റെ ഭാഗമായി സ്ഥാപിച്ച കൂടാണ് ഇളകി വീണത്. (Four year old child died at Konni Elephant camp)
ഇന്ന് രാവിലെ ആനകളെ കാണാനായി എത്തിയ അഭിരാം എന്ന കുട്ടിയാണ് മരിച്ചത്. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
കുഞ്ഞ് തൂണിൻ്റെ അടിയിൽ പെട്ട് പോവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.