
കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായയുടെ ആക്രമണം.സംഭവത്തിൽ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്
നായയുടെ ആക്രമണത്തിൽ അനീഷ് കുര്യാക്കോസിന് ചുണ്ടിലാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.