ശനിയാഴ്ച 4 മൃതദേഹങ്ങൾക്കൂടി ലഭിച്ചു, ആകെ മരണം 427 ആയി

ശനിയാഴ്ച 4 മൃതദേഹങ്ങൾക്കൂടി ലഭിച്ചു, ആകെ മരണം 427 ആയി
Updated on

കല്പറ്റ (വയനാട്): വയനാട് ദുരന്തത്തിൽ മരിച്ച നാലുപേരുടെ മൃതദേഹങ്ങൾകൂടി ഇന്ന് ലഭിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. ഇതോടെ ദുരന്തത്തിൽ ഔദ്യോഗികമായി 427 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനിയും 130 പേരെ കണ്ടെത്താനുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതുവരെ, 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉൾപ്പെടെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് മൂന്ന് മൃതദേഹങ്ങളും ഒരു മൃതദേഹഭാഗവുമടക്കം നാല് മൃതദേഹങ്ങളാണ് കിട്ടിയത്. ഇന്ന് ലഭിച്ച നാല് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. 130 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കാണാതായ 119 പേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. ഇനി 11 പേരുടേത് കിട്ടാനുണ്ട്, മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com