
കോഴിക്കോട് : നാലു മാസം പ്രായമുള്ള പെൺകുഞ്ഞിൻ്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. (Four months old baby dies in Kozhikode )
ഇതേത്തുടർന്നാണ് നടപടി. ശ്വാസംമുട്ടൽ മൂലം കുഞ്ഞ് ബോധരഹിതയാവുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിക്കുകയുമായിരുന്നു.
പരിക്ക് സംബന്ധിച്ച വിവരം പോലീസിനെ അറിയിച്ചത് ഡോക്ടർമാരാണ്. ഇക്കാര്യം അന്വേഷിക്കുകയാണെന്നാണ് പോലീസ് പറഞ്ഞത്.