ഇ​ടു​ക്കി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ച നി​ല​യി​ൽ

Four members of a family
Published on

ഇടുക്കി: ഉപ്പുതറയിൽ, ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ സ്വദേശികളായ സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറാണ് മരിച്ച സജീവ്. ഇവരെ വീട്ടിലെ ഹാളിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സജീവിന് കടബാധ്യതകളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com