
കോട്ടക്കൽ: സമൂഹമാധ്യമം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് 24 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത 19കാരനും സഹോദരനുമടക്കം നാലംഗ സംഘത്തെ പിടികൂടി. ചാപ്പനങ്ങാടി വട്ടപറമ്പ് സ്വദേശികളായ ചേക്കത്ത് നബീർ (19), സഹോദരൻ അൽ അമീൻ (20), ഒതുക്കുങ്ങൽ കളത്തിങ്ങൽ മുഹമ്മദ് വസീം (22), ചെറുകുന്ന് പടിക്കൽ ജാസിൽ അനാൻ (21) എന്നിവരെയാണ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ സഹോദരഭാര്യയുടെ ആഭരണങ്ങൾ കാണാതായെന്ന പരാതിയിലായിരുന്നു അന്വേഷണം. എസ്.ഐ സൈഫുല്ല, പ്രബേഷനൽ എസ്.ഐ നിജിൽ രാജ്, ഉദ്യോഗസ്ഥരായ വിശ്വനാഥൻ, ബിജു, ജിനേഷ്, രാജേഷ്, വിഷ്ണു, നൗഷാദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.