
ബംഗളൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരുവിന് സമീപം ഹുൻസൂരിൽ സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ മലയാളികളാണ്. ഇരുപതിലധികം പേർക്ക് പരിക്കേറ്റു.
ഡി.എൽ.ടി ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ, ഷംസുദ്ദീൻ (മാനന്തവാടി സ്വദേശി),ബസ് ക്ലീനർ, പ്രിയേഷ് (കോഴിക്കോട് സ്വദേശി) എന്നിവരാണ് മരിച്ച മലയാളികൾ.
മരിച്ച മറ്റ് രണ്ടുപേർ കർണാടക സ്വദേശികളാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം നടന്നത്. കനത്ത മഴയും വനമേഖലയായതിനാലും രക്ഷാപ്രവർത്തനം വൈകി. രാവിലെ ഏഴുമണിയോടെയാണ് മൃതദേഹങ്ങൾ ബസിനുള്ളിൽനിന്ന് പുറത്തെടുക്കാൻ സാധിച്ചത്.