
പാലക്കാട് : ദേശീയപാതയിൽ കരിമ്പ ജങ്ഷന് സമീപം പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ പിക്കപ്പ് വാൻ യാത്രക്കാരായിരുന്ന നാലു പേർക്ക് പരിക്കേറ്റത്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം ഉണ്ടായത്.മണ്ണാർക്കാട് നിന്നും വിറക് കയറ്റി വന്ന ലോറിയിലേക്ക് മറ്റൊരു വാഹനത്തെ മറികടന്ന് വരുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളായ അഞ്ചുപേരുമായി പോവുകയായിരുന്നു പിക്കപ്പ് വാൻ.
അപകടത്തിൽ വാൻഡ്രൈവർ കരുവരുണ്ട് സ്വദേശി സുധീഷ് (40).വെസ്റ്റ് ബംഗാൾ സ്വദേശികളായ അലിഫ് സൈഖ് (31), പ്രഭാസ് (49), നസീർ മാലിക്ക് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കല്ലടിക്കോട് പോലീസ് കേസെടുത്തു.