
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു. നാല് പെരേയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. 16 വയസുള്ള നിമ, ആൻഗ്രേസ്, അലീന , എറിൻ എന്നിവരാണ് റിസർവോയറിൽ വീണത്. (Peechi Dam reservoir)
പെൺകുട്ടികളെ തൃശൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പീച്ചി ഡാമിന്റെ പള്ളിക്കുന്ന് അങ്കണവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. പീച്ചി പുളിമാക്കൽ സ്വദേശിയായ നിമയുടെ വീട്ടിലെത്തിയതായിരുന്നു ഇവർ.