
തൃശൂർ: പീച്ചി ഡാമിൻ്റെ റിസർവോയറിൽ 4 പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി.(Four girls drowned in Peechi Dam)
ആശുപത്രിയിലെത്തിച്ച പെൺകുട്ടികളിൽ 3 പേർ ഗുരുതരാവസ്ഥയിൽ ആണെന്നാണ് വിവരം. ഇക്കാര്യമറിയിച്ചത് പൊലീസാണ്. പെൺകുട്ടികൾ സുഹൃത്തിൻ്റെ വീട്ടിൽ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു.
നിലവിൽ ഇവർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ തൃശൂർ സ്വദേശികൾ തന്നെയാണെന്നാണ് വിവരം.