
കോഴിക്കോട്: കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തിയ നാലു കോടിയോളം രൂപ പിടികൂടി. കൊടുവള്ളിക്ക് സമീപം എളേറ്റില്‍ വട്ടോളിയില്‍ വെച്ച് കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കാറിലെ രഹസ്യ അറയില്‍ സൂക്ഷിച്ച പണം പിടികൂടിയത്. കാറില്‍ ഉണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിന്‍ അഹമ്മദ് എന്നിവരെ പോലീസ് പിടികൂടി. പ്രതികള്‍ ആര്‍ക്കു വേണ്ടിയാണ് പണം എത്തിച്ചതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.