കൊച്ചി : എറണാകുളം വടുതലയിൽ എംഡിഎംഎയുമായി നാല് പേർ പിടിയിൽ.കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മിദ് ലാജ് (23), ഹേമന്ത് സുന്ദർ (24), മുഹമ്മദ് അർഷാദ്.ടി.പി (22), കാർത്തിക് (23) എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് നടത്തിയ റെയ്‌ഡിൽ ഇവരിൽ നിന്നും 70.47 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വടുതലയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുനിന്നുവെന്ന് വിവരത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്.
ബെംഗളൂരുവിൽ നിന്നും രാസലഹരി എത്തിച്ച് എറണാകുളം, കാക്കനാട്, കൊച്ചി തുടങ്ങിയവിടങ്ങളിലെ റിസോട്ടുകളിലും, അപ്പാർട്ടുമെന്‍റുകളിലും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതായിരുന്നു പ്രതികളുടെ രീതി.