തിരുവനന്തപുരം : യുവാവിനെ കടത്തിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഘം പിടിയിൽ. മടത്തല സ്വദേശി മുഹമ്മദ് സൽമാൻ, കൊല്ലായിൽ സ്വദേശി സുധീർ, ചിതറ സ്വദേശി സജിത്, കുളത്തൂപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്നും മൊബൈൽ ഫോണുകളും രണ്ട് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. വെഞ്ഞാറമ്മൂട് സ്വദേശിയാണ് ആക്രമണത്തിനിരയായത്.ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ പ്രതികൾ പരിചയപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. പരിചയം സ്ഥാപിച്ചശേഷം ആക്രമികള്‍ മുക്കുന്നൂര്‍ ഭാഗത്ത് കാറിലെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വാഹനത്തില്‍വെച്ച് ഇയാളെ നഗ്‌നനാക്കി ഫോട്ടോയെടുത്തശേഷം മൂന്ന് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല സംഘം കൈക്കലാക്കി.
യുവാവിനെ മർദിച്ച് അവശനാക്കി പാങ്ങോടിനടുത്ത് സുമതിവളവില്‍ ഉപേക്ഷിക്കുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട യുവാവ് വെഞ്ഞാറമ്മൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു.