തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഓട്ടോറിക്ഷയിൽ വില്പനയ്ക്ക് എത്തിച്ച കഞ്ചാവ് പിടികൂടി. സംഭവത്തിൽ തിരുമല പുത്തൻവീട്ടിൽ വിഷ്ണു(35) ആണ് പിടിയിലായത്. പരാതിയിൽ നിന്ന് നാലേകാൽ കിലോ കഞ്ചാവ് പിടികൂടി.
ആവശ്യക്കാരെ യാത്രക്കാരാക്കി ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറ്റിയായിരുന്നു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ഓട്ടോറിക്ഷയുടെ വിവിധ ഭാഗങ്ങളിൽ പൊതികളിലാക്കിയായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് ദിവസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉദ്യോഗസ്ഥരുടെ പിടിയിലായത്.