പാലക്കാട് : കിഴക്കഞ്ചേരി വാൽക്കുളമ്പ് പനംകുറ്റിക്ക് സമീപം വെള്ളക്കെട്ടിൽ വീണ് നാലരവയസുകാരൻ മരിച്ചു.പനംകുറ്റി മോളേൽ വീട്ടിൽ ജോമോൻ - നീതു ദമ്പതികളുടെ മകൻ ഏബൽ ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അപകടം ഉണ്ടായത്.
കൂട്ടുകാരനുമൊത്ത് വീടിന് സമീപത്ത് കളിക്കുന്നതിനിടെ പാടത്തിന് സമീപത്തെ വെള്ളം കെട്ടിനിൽക്കുന്ന കുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.കൂടെയുണ്ടായിരുന്ന കുട്ടി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
വാൽക്കുളമ്പ് മോർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ എൽ കെ ജി വിദ്യാർഥിയാണ്.സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്തു.