കോഴിക്കോട് : വടകര മുൻ നഗരസഭാ അധ്യക്ഷൻ ഇ ശ്രീധരൻ വിവാദ പരാമർശവുമായി രംഗത്തെത്തി. അഴിമതിക്കാരനായ ഉദ്യോഗസ്ഥൻ്റെ കാൽ തല്ലിയൊടിച്ച പാരമ്പര്യം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. (Former Vadakara Municipality Chairman with controversial remarks)
നഗരസഭാ ഓഫീസിൽ അഴിമതിക്കാർ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ ശ്രീധരൻ വടകര നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സിൻ്റെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു.