അ​ധ്യാ​പി​ക​യെ കബളിപ്പിച്ച് സ്വ​ർ​ണ​വും പണവും തട്ടി പൂ​ർ​വ വി​ദ്യാ​ർ​ഥി; കയ്യോടെ പൊക്കി പോലീസ് | cheating

കർണാടകയിലേക്ക് മുങ്ങിയ പ്രതിയെ പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് പിടികൂടുകയായിരുന്നു.
cheating
Published on

മ​ല​പ്പു​റം: അ​ധ്യാ​പി​ക​യെ വ​ഞ്ചി​ച്ച് സ്വ​ർ​ണ​വും പണവും തട്ടിയ പൂ​ർ​വ വി​ദ്യാ​ർ​ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു(cheating). മ​ല​പ്പു​റം ത​ല​ക്ക​ട​ത്തൂ​ർ സ്വ​ദേ​ശി​ നീ​ലി​യ​ത് വേ​ർ​ക്ക​ൽ ഫി​റോ​സ് (51) ആ​ണ് പിടിയിലായത്.

സ്വ​ർ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​സി​ന​സ് ആരംഭിക്കാനെന്ന വ്യാജേന പ്രതി അധ്യാപികയിൽ നിന്നും 27.5 ല​ക്ഷം രൂ​പ​യും 21 പ​വ​ൻ സ്വ​ർ​ണ​വും ത​ട്ടി​യെ​ടുക്കുകയായിരുന്നു. തുടർന്ന് കർണാടകയിലേക്ക് മുങ്ങിയ പ്രതിയെ പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് പിടികൂടുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com