തിരുവനന്തപുരം: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾക്ക് അന്വേഷണ നേതൃത്വം നൽകിയ മുൻ എസ്പി കെ.കെ.ജോഷ്വ (72) അന്തരിച്ചു.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഐഎസ്ആർഓ ചാരവൃത്തി ഗൂഢാലോചന കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ജോഷ്വ വിചാരണ നടപടികൾ നേരിടുമ്പോഴാണ് അന്ത്യം. മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ചുനക്കര സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ സംസ്കരിക്കും.