തിരുവനന്തപുരം : മുൻ എസ് എഫ് ഐ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ തണ്ണിത്തോടിനെ മർദ്ദിച്ച് ചെവിയുടെ ഡയഫ്രമടക്കം തകർത്ത സംഭവത്തിൽ മുൻ കോന്നി സി ഐ മധുബാബുവിനെതിരെ നൽകിയ അന്വേഷണ റിപ്പോർട്ട് പുറത്തായി. ഇത് നൽകിയത് മുൻ എസ് പി ഹരിശങ്കറാണ്. (Former SFI leader beaten by Police)
2016ൽ ഡി ജി പിക്ക് ആണ് നടപടിക്കായി ശുപാർശ നൽകിയിരിക്കുന്നത്. സ്ഥിരമായി കസ്റ്റഡി മർദ്ദനം നടത്തുന്നുവെന്നും, ക്രമസമാധന ചുമതലയിൽ വയ്ക്കരുതെന്നും ശുപാർശ ചെയ്യുന്നു.
എന്നാൽ, അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച മധുബാബു അനുകൂല ഉത്തരവ് വാങ്ങി. റിപ്പോർട്ട് തള്ളി ഇയാൾക്ക് സ്ഥാനക്കയറ്റവും നൽകി.