പത്തനംതിട്ട : കസ്റ്റഡി മർദ്ദനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുൻ എസ് എഫ് ഐ ഭാരവാഹി. 2012ൽ നടന്ന സംഭവത്തെക്കുറിച്ചാണ് എസ് എഫ് ഐ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് ഫേസ്ബുക്കിൽ കുറിച്ചത്. (Former SFI Leader about Custodial beating)
അദ്ദേഹം ആരോപണമുന്നയിച്ചിരിക്കുന്നത് ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുൻ സിഐയുമായ മധു ബാബുവിനെതിരെയാണ്. കാലിൻ്റെ വെള്ള അടിച്ച് പൊട്ടിച്ചുവെന്നും, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചുവെന്നും, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അച്ചടക്ക നടപടി ശുപാർശ ചെയ്‌തെങ്കിലും ഇതുവരെയും നടപ്പാക്കിയിട്ടില്ല എന്നും, തുടർനടപടിക്ക് ഹൈക്കോടതിയെ സമീപിക്കുമെന്നും കുറിപ്പിൽ പറയുന്നു. തൻ്റെ പാർട്ടിയുടെ സംരക്ഷണമാണ് താൻ ഇന്ന് ജീവിച്ചിരിക്കാൻ കാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.